നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധാ യ കന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.കൊച്ചിയില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സം വിധാകന്റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാല ചന്ദ്രകുമാര്‍ അന്വേഷണ സംഘ ത്തിന് കൈമാറി.
കേസിലെ പ്രതിയായ ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വെളി പ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കി യിരുന്നു. ഒന്നാം പ്രതി സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ പ്രധാ ന തെളിവായ നടിയെ ആക്രമി ച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളി പ്പെടുത്തിയിരിന്നു.
കേസില്‍ 140 സാക്ഷികളെ കോടതി വിസ്തരിച്ചിരിച്ചിരുന്നു.കേസിന്റെ വിധി പ്രഖ്യാപനം അടുത്തിടെയു ണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെയാണ് സംവിധായകന്‍ പുതിയ വെളിപ്പടുത്തലുമായി രംഗത്തെത്തി യത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിന്റെ മുന്നോട്ടുളള ഗതിയില്‍ ശക്തമായ സ്വാധീ നം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവ ശ്യപ്പെട്ട് കോടതിയില്‍ കത്ത് നല്‍കിയിരുന്നു. വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ വിചാരണ അ ന്തിമഘട്ടത്തിലാണ്. കേസില്‍ ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ ദേശം നല്‍കിയിട്ടുള്ളത്.
തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി
തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടി ക്കാട്ടി നടി മുഖ്യമന്ത്രിക്ക് കത്തെഴുതി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലി ന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്. കേസി ല്‍ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചിരിക്കുകയാണ്. ഇതില്‍ ആശങ്കയുണ്ടെന്നും നടി ക ത്തില്‍ വ്യക്തമാക്കി.












