കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാ ശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉ ന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി
ചണ്ഡീഗഢ്: കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാശാല കളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ വകു പ്പ് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍, സ്വകാര്യ,പ്രൊഫഷണല്‍ കോളജുകളും സ്വകാര്യ സര്‍വകലാശാലക ളടക്കമുള്ളവയും അടയ്ക്കാനാണ് നിര്‍ദ്ദേശം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അധ്യാപക,അനധ്യാപക ജീവ നക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് നിലവില്‍ രാ ത്രി കര്‍ഫ്യൂ തുടരുകയാണ്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.
സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. മഹാ രാഷ്ട്ര, പശ്ചിമ ബംഗാള്‍,ന്യൂഡല്‍ഹി എന്നിവടങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചു യരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 3194 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായി ഉ യര്‍ന്നു. കണ്ടെയ്ന്‍മെ ന്റ് സോണുകളുടെ എണ്ണം 1621 ആയി.
നിലവില്‍ 6,360 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. കോവിഡ് കേസുകള്‍ ഉയ രുന്ന സാഹചര്യത്തില്‍ നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയി ല്‍ ഇന്ന് 11, 00 0 ത്തിന് മുകളിലാണ് രോഗികള്‍. ബംഗാളില്‍ ആറായിരത്തിന് മുകളിലാ ണ് ഇന്ന് രോഗികള്‍.












