കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു
കൊല്‍ക്കത്ത:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പ ശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജു കളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തല ത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെ ട്ടിക്കുറച്ചു. സിനിമാ തിയറ്ററുക ളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ബ്യൂട്ടി സലൂണുകളും തുറന്നു പ്രവര്‍ ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയാണ് പുതിയ നിയന്ത്രണങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടത്. കോവിഡ് ഭീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നേരത്തെ ദല്‍ഹി സര്‍ക്കാരും സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ ഉത്തരവി ട്ടിരുന്നു. ബംഗാളില്‍ 4512 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് 13300 കോവിഡ് ബാധിതര്‍
സംസ്ഥാനത്താകെ 13300 പേരാണ് കോവിഡ് ബാധിതരായുള്ളത്. കോവിഡ് കണക്കില്‍ മഹാ രാഷ്ട്രക്കും കേരളത്തിനും ശേഷം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ബംഗാളിന്റെ സ്ഥാനം. ഇരു പതോളം ഒമിക്രോണ്‍ കേസുകളാണ് ബംഗാളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാ ജ്യത്ത് പ്രതിദിന കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ബംഗാള്‍. ഒമിക്രോണ്‍ കേസുകളുടെ വ്യാപനവും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. യുകെയില്‍ നി ന്നുളള വിമാന സര്‍വീസും നിര്‍ക്കലാക്കി.












