കോവിഡ് പശ്ചാത്തലത്തില്‍ കനത്ത നിരീക്ഷണത്തിലാകും ഇക്കുറി യുഎഇയില്‍ പുതുവത്സരാഘോഷം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അധികം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് യുഎഇയിലാണ്.
അബുദാബി ലോകശ്രദ്ധയാകര്‍ഷിക്കുന്ന പുതുവത്സരാഘോഷത്തിന് യുഎഇയിലെമ്പാടും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കനത്ത നിരീക്ഷത്തിലും കരുതലിലുമാണ് ഇക്കുറി പുതുവത്സരാഘോഷങ്ങള്‍.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ആഘോഷങ്ങള്‍. ഇതിനായി പോലീസ് സംവിധാനം കാര്യക്ഷമമായി നിരീക്ഷണം ഒരുക്കും.
മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക പിസിആര്‍ പരിശോധന, ഗ്രീന്‍ പാസ് എന്നിവ കരുതണം.
രോഗലക്ഷണങ്ങള്‍ ഉള്ളവരെ പൊതുയിടങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ എല്ലാ പരിപാടികളുടേയും സംഘാടകര്‍ ശ്രദ്ധിക്കണം തുടങ്ങിയ കോവിഡ് വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് പോലീസും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും ഉറപ്പു വരുത്തും.
മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് റോഡുമാര്‍ഗം എത്തുന്നവരെ കര്‍ശന പ്രവേശന നിയന്ത്രണമുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് കേസുകള്‍ രണ്ടായിരത്തിനു മേലെയാണ്. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് തന്നെയാണ് സൂചനകള്‍. ദുബായ്, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലും പുതുവത്സരാഘോഷം കര്‍ശന നിയന്ത്രണത്തിലാകും നടക്കുക. ആഘോഷ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ദുബായിയില്‍ മാത്രം 29 ഇടങ്ങളിലാണ് വെടിക്കെട്ട് സംഘടിപ്പിച്ചിരിക്കുന്നത്.
പുതവത്സാരാഘോഷങ്ങള്‍ നടക്കുന്ന എല്ലായിടങ്ങളും മുനിസിപ്പല്‍, പോലീസ് ആരോഗ്യ വകുപ്പുകളുടെ സംയുക്ത പരിശോധനകള്‍ ഉണ്ടാകും. ദുബായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ 102 അംഗ സ്‌ക്വാഡാണ് പരിശോധനകള്‍ നടത്തുക.