പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഒപെകിന്റെ 2022 ലെ ആദ്യ യോഗം ജനുവരി നാലിന് നടക്കും. സൗദി അറേബ്യ നിര്‍ദ്ദേശിച്ച എണ്ണക്കരാര്‍ ചര്‍ച്ച ചെയ്യും
റിയാദ് : റഷ്യ ഉള്‍പ്പെടുന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്റെ നിര്‍ണായക യോഗം ജനുവരി നാലിന് നടക്കും. ക്രൂഡോയില്‍ ഉത്പാദനത്തിന്റെ പ്രതിമാസ തോത് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും.
ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ധന ആവശ്യകതയില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തുടക്കത്തിലുണ്ടായ ആശങ്കകള്‍ ഒഴിഞ്ഞതോടെയാണ് ക്രൂഡോയില്‍ ഉത്പാദനം കൂട്ടുന്നത്.
വിപണി സുസ്ഥിരതയ്ക്കായി അംഗരാജ്യങ്ങള്‍ എണ്ണക്കരാറില്‍ ഒപ്പിടേണ്ട ആവശ്യകതയെക്കുറിച്ച് സൗദി അറേബ്യ മുന്നോട്ട് വെച്ച നിര്‍ദ്ദേശം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Saudi Arabia's King Salman said on Wednesday the OPEC+ production agreement was "essential" to oil market stability and stressed the need for producers to comply with the pact.#energy
— IIFLCommodities (@IIFLCommodities) December 30, 2021
ഫെബ്രുവരിയില്‍ പ്രതിദിനം നാലു ലക്ഷം ബാരല്‍ ഉത്പാദനം എന്ന നയത്തില്‍ മാറ്റം വരുത്തുന്ന കാര്യവും യോഗത്തില്‍ തീരുമാനിക്കും.
OPEC will reportedly confirm its plan for a 400k oil output increase in February during January 4 meeting
— Market Rebellion (@MarketRebels) December 30, 2021
ഒപെക് പ്ലസ് എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന പെട്രോളിയം ഉത്പാദന രാജ്യങ്ങള്‍ ആഗോള എണ്ണ വിപണിയെ നിയന്ത്രിക്കുന്നതിലും സ്വാധീനം ചെലുത്തുന്നതിലും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. റഷ്യ ഉള്‍പ്പെടുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളും ഉള്ളതിനാലാണ് ഒപെക് പ്ലസ് എന്ന പേരില്‍ ഇപ്പോള്‍ സംഘടന അറിയപ്പെടുന്നത്.