കോവിഡ് രോഗവാഹകരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. ഗ്രീന്‍പാസ്, പിസിആര്‍ റിപ്പോര്‍ട്ട് പ്രവേശനത്തിന് നിര്‍ബന്ധമാക്കി അബുദാബി
അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,366 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം. ഗുരുതര നിലയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര് മരിച്ചു. 840 പേരുടെ രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#UAE announces 2,366 new #COVID19 cases, 840 recoveries and 2 deaths in last 24 hours.#TogetherWeRecover #WamNews pic.twitter.com/77ZiA9x1EC
— WAM English (@WAMNEWS_ENG) December 30, 2021
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകള്‍ 7,59, 511 ആണ്. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,162 ആയി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 7,44,180 ആണ്.
കോവിഡ് വാഹകരെ കണ്ടെത്തുന്നതിനായി പരിശോധന വ്യാപകമാക്കാനാണ് യുഎഇ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 4,25,682 കോവിഡ് പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്.