പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ, ബസ് സര്‍വ്വീസുകളുടെ സമയ ക്രമം ആര്‍ടിഎ പുനക്രമീകരിച്ചു.
ദുബായ് : ഡിസംബര്‍ 31 ജനുവരി ഒന്ന് തീയതികളില്‍ മെട്രോ, ബസ്, ട്രാം, ബോട്ട്, പാര്‍ക്കിംഗ് സേവനങ്ങളുടെ സമയത്തില്‍ ആര്‍ടിഎ പുനക്രമീകരണം നടത്തി.
മെട്രോ സര്‍വ്വീസ്
ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഞായര്‍ പുലര്‍ച്ചെ 2.15 വരെ തുടര്‍ച്ചയായ സേവനം ലഭ്യമാകും. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിങ്കള്‍ പുലര്‍ച്ചെ 1.15 വരെയാകും സര്‍വ്വീസുകള്‍ ഉണ്ടാകുക.
ബസ് സര്‍വ്വീസുകള്‍
ഇന്റര്‍സിറ്റി ബസ് സര്‍വ്വീസുകളിലും ലോക്കല്‍ ബസ് സര്‍വ്വീസുകളുടെയും സമയം.
അല്‍ ഗുബൈബ -രാവിലെ 6.40 മുതല്‍ രാത്രി 10.20
യൂണിയന്‍ സ്‌ക്വയര്‍ പുലര്‍ച്ചെ 4.25 മുതല്‍ രാത്രി 12.15 വരെ. ദെയ്‌റ സിറ്റി സെന്റര്‍ -രാവിലെ 6.30 മുതല്‍ രാത്രി 11.30 വരെ
അല്‍ സബ്ക- രാവിലെ 6.30 മുതല്‍ രാത്രി 10.30
ഹത്ത -പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30 വരെ
എത്തിസലാത്ത് മെട്രോ സ്റ്റേഷന്‍ രാവിലെ 6.30 മുതല്‍ രാത്രി 10.35 വരെ
ഷാര്‍ജ ജുബൈല്‍ -പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 11.35 വരെ
അജ്മാന്‍ സ്റ്റേഷന്‍ -പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 11 വരെ
എക്‌സപോ സ്റ്റേഷനില്‍ നിന്നും ഇന്റര്‍ സിറ്റി സര്‍വ്വീസുകള്‍ വെള്ളി രാത്രി എട്ട് മുതലും സിറ്റി സര്‍വ്വീസുകള്‍ രാത്രി പത്തുമുതലും നിര്‍ത്തിവെയ്ക്കും.
ട്രാം സര്‍വ്വീസുകള്‍
ദുബായ് ട്രാം സര്‍വ്വീസുകള്‍ ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ജനുവരി രണ്ട് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിവരെ തുടര്‍ച്ചയായ സര്‍വ്വീസുകള്‍ നടത്തും.
പാര്‍ക്കിംഗ് സൗജന്യം
ബഹുനില പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒഴികെ എല്ലാ പാര്‍്ക്കിംഗ് മേഖലയിലും ശനിയാഴ്ച സൗജന്യ പാര്‍ക്കിംഗായിരിക്കും.
#RTA announced changes in the timings of its entire services during the Eve and holiday of the #NewYear2022.https://t.co/EKBpR9kQXi pic.twitter.com/U0NZgqy9Tz
— RTA (@rta_dubai) December 29, 2021
ആര്‍ടിഎയുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങള്‍, കസ്റ്റമര്‍ ഹാപ്പിനെസ് കേന്ദ്രങ്ങള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍, വെഹിക്കിള്‍ ടെസ്റ്റിംഗ്-രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ സമയക്രമത്തിലും മാറ്റം ഉണ്ട്. വിശദ വിവരങ്ങള്‍ക്ക് ആര്‍ടിഎ വെബ്‌സൈറ്റ് പരിശോധിക്കുക.