രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. ഡല്‍ഹിയിലും മഹാരാഷ്ട്രയി ലുമാണ് ഏറ്റവുമധികം കേസുകള്‍. ഡല്‍ഹിയില്‍ 263 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീ കരിച്ചത്. മഹാരാഷ്ട്രയില്‍ ഇത് 252 വരും
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാ ണ് ഏറ്റവുമധികം കേസുകള്‍. ഡല്‍ഹിയില്‍ 263 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയി ല്‍ ഇത് 252 വരും. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച ത്. 22 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തി. 320 പേര്‍ രോഗമുക്തരായി.
അതിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യ മായാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കോവി ഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആ യി. ആകെ മരണം 4,80,860 ആയി.നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു
2021 മെയ് 4ന് രണ്ട് കോടിയും ജൂണ്‍ 23ന് മൂന്ന് കോടിയും പിന്നിട്ട് രാജ്യത്തെ കോവിഡ് കേസു കള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുകയാണ്. 2020 ഓഗസ്റ്റ് 7നാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23ന് 30 ലക്ഷവും സെപ്തംബര്‍ 5ന് 40 ലക്ഷവും സെപ്തം ബര്‍ 16ന് 50 ലക്ഷവും സെപ്റ്റംബര്‍ 28ന് 60 ലക്ഷവും പിന്നിട്ടു. ഒക്ടോബര്‍ 1ന് 70 ലക്ഷവും ഒ ക്ടോബര്‍ 29ന് 80 ലക്ഷവും കടന്നു. കോവിഡ് ബധിച്ചവരുടെ എണ്ണം നവംബര്‍ 20ന് 90 ലക്ഷം കടന്നപ്പോള്‍ ഡിസംബര്‍ 19നാണ് ഒരു കോടി പിന്നിട്ടത്.
നവംബര്‍ 26നാണ് ഇതിന് മുന്‍പ് അവസാനമായി പതിനായിരം കടന്നത്. അന്ന് 10,549 പേര്‍ക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണതയാ ണ് കാണുന്നത്. മുംബൈയില്‍ മാത്രം ഇന്നലെ 2500ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണ്.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ സംസ്ഥാനങ്ങള്‍
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍.ഡല്‍ഹിക്ക് പുറമേ ഗോവ, രാജസ്ഥാ ന്‍ എന്നീ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജസ്ഥാനില്‍ ജനുവരി ഒന്ന് മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ പൊതുഇടങ്ങളില്‍ പ്രവേശനമുള്ളൂ. രാത്രി കര്‍ഫ്യു ശക്ത മാക്കും.
ഗോവയില്‍ സിനിമാ തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ ഗോവയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.