കോവിഡ് 19 പ്രതിരോധവും സുരക്ഷയും സമഗ്രമായി നടപ്പിലാക്കുന്നതിനുള്ള 175 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുക.
മനാമ : അണുവിമുക്ത-ശുചിത്വ പൂര്‍ണ വിമാനത്താവളങ്ങള്‍ക്കുള്ള ഫൈവ് സ്റ്റാര്‍ കോവിഡ് 19 സുരക്ഷാ റേറ്റിംഗ് ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു.
കോവിഡ് രോഗ വ്യാപനം തടയുന്നതിന് ശുചിത്വ -അണുവിമുക്ത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചത്.
ലോകത്തിലെ അഞ്ചു ശതമാനം വിമാനത്താവളങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യാന്തര വ്യോമയാന റേറ്റിംഗ് ഏജന്‍സിയായ സ്‌കൈട്രാക്‌സാണ് ഓഡിറ്റിംഗ് നടത്തി റേറ്റിംഗ് നല്‍കിയത്.
കോവിഡ് സുരക്ഷയുടെ ആഗോള നിലവാരമായാണ് സ്‌കൈട്രാക്‌സ് ശുചിത്വ സുരക്ഷാ റേറ്റിംഗ് കണക്കാക്കുന്നത്.