പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പള്ളിയുടെ കേടുപാടുകള്‍ ഉടനെ പരിഹരിച്ച് പ്രാര്‍ത്ഥനായോഗ്യമാക്കുമെന്നും
ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള അല്‍ ഷെയ്ഖ് അറിയിച്ചു.
ജിദ്ദ നിയന്ത്രണം വിട്ട ട്രക്ക് പള്ളിയിലേക്ക് പാഞ്ഞുകയറി ജിദ്ദയില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. ജിദ്ദ അല്‍ അമ്മാര്‍ പള്ളിയുടെ ഭിത്തി തകര്‍ത്ത ട്രക്ക് ഉള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കു നേര്‍ക്ക് ഇടിച്ചു കയറുകയായിരുന്നു.
ഭിത്തി ഇടിച്ചു തെറിപ്പിച്ചെത്തിയ ട്രക്ക് കണ്ട് പലരും ഭയന്നു ഓടിമാറി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. റെഡ് ക്രസന്റ് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും പോലീസ് സേനയും ഉടന്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി.
At least five worshippers were injured after a truck driver crashed into a mosque in the neighbourhood of Al-Rawabi in Saudi Arabia's Red Sea city of Jeddah earlier today, according to local media. pic.twitter.com/2uK1ZbvK3h
— 5Pillars (@5Pillarsuk) December 28, 2021
കാറ്ററിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്ക് അപകട സമയത്ത് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അപകടത്തില്‍ പള്ളിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചു, പള്ളിയുടെ നാശനഷ്ടങ്ങള്‍ മതകാര്യ വകുപ്പ് വിലയിരുത്തി. ഉടന്‍ തന്നെ കേടുപാടുകള്‍ പരിഹരിച്ച് പ്രാര്‍ത്ഥനയ്ക്ക് സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.