ശൈത്യകാലം തുടങ്ങി ഇതാദ്യമായി സൗദിയുടെ വടക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. മിക്ക നഗരങ്ങളിലും കനത്ത മഴയുണ്ടായി. വരും ദിനങ്ങളിലും സമാനമായ കാലാവസ്ഥ തുടരും.
റിയാദ് : സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യകളായ ഖുറായത്, തുറൈഫ് എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും കനത്ത മഴയും ലഭിച്ചു.
#فيديو_متداول | أمطار غزيرة على بلدة الصفرات شمال غربي #الرياض#الإخبارية pic.twitter.com/z8lM0kdTIi
— الإخبارية.نت (@Alekhbariya_net) December 26, 2021
ശൈത്യം തുടങ്ങിയ ശേഷം ഇതാദ്യമായാണ് താപനില മൈനസ് ഡിഗ്രിയില്‍ എത്തുന്നത്.
🛑أقل درجات #حرارة سجلت اليوم #الأحد:#القريات (-1)ْ #طريف (-1)ْ #تبوك (3)ْ #حائل(5)ْ#الأرصاد_مهمة_في_حياتنا pic.twitter.com/P2Qw174YrQ
— المركز الوطني للأرصاد (NCM) (@PmeMediacen) December 26, 2021
ഖുറായതില്‍ ഞായറാഴ്ച പുലര്‍ച്ചെ രേഖപ്പെടുത്തിയത് മൈനസ് 1 ഡിഗ്രി സെല്‍ഷ്യസാണ്. തുറൈഫിലും സമാനമായ താപനില തന്നെയാണ് രേഖപ്പെടുത്തിയത്. സൗദിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. പുലര്‍ച്ചെ ആറുമണിക്കാണ് ഈ ഊഷ്മാവ് രേഖപ്പെടുത്തിയത്.
أمطار متوسطة على أطراف منطقة الرياض.
–
— أخبار السعودية (@SaudiNews50) December 25, 2021
തബൂക് നഗരത്തില്‍ താപനില മൂന്നു ഡിഗ്രിയിലെത്തി. ഞായറാഴ്ചയും തിങ്കളാഴ്ചയും രേഖപ്പെടുത്തിയത് ഇതേ നിലയിലുള്ള ഊഷ്മാവ് തന്നെയാണ്. അടുത്ത രണ്ട് ദിവസവും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തലസ്ഥാനമായ റിയാദ്, ഖാസിം,ഷര്‍ഖിയ, താബുക്, വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ ഹെയില്‍ എന്നിവടങ്ങളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.