കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ് ഉപയോ ഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐ ഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടു ണ്ട്
ന്യൂഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ജനുവരി ഒന്നു മുതല്‍. 15-18 വയസ് വരെയുള്ളവര്‍ക്ക് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയോ രജിസ്‌ട്രേഷന് ഉപയോഗിക്കാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ഡോ ഇ ല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോവിന്‍ പ്ലാറ്റ് ഫോം തലവന്‍ ഡോ. ആര്‍ എസ് ശര്‍മ അറിയിച്ചു.
കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്‌സിന്‍ അല്ലെങ്കില്‍ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്‌സിനാണ് കുട്ടികള്‍ക്കു നല്‍കുക.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 15നും 18നും ഇടയില്‍ പ്രായമു ള്ള 7.4 കോടി കുട്ടികള്‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്.
കൊച്ചു കുട്ടികള്‍ക്ക് വാക്സിന്‍,തീരുമാനമായില്ല
കൊച്ചു കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സെ റം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്‌സിന്റെ പരീക്ഷണം ഏഴ് വയസ്സു മുതല്‍ 11 വയസ്സു വരെ പ്രായ മുള്ള കുട്ടികളില്‍ നടത്തി. ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സിന്റെ പരീക്ഷണം അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ നടത്താനും അനുമതിയുണ്ട്.