പുതുവത്സാരാഘോഷരാവില്‍ അബുദാബി സായിദ് ഫെസ്റ്റിവല്‍ വേദി കരിമരുന്ന് കലാപ്രകടനങ്ങളില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കും.
അബുദാബി: ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച കരിമരുന്ന് കലാപ്രകടനമാണ് യുഎഇയില്‍ എല്ലാ പുതുവത്സരരാത്രിയിലും അരങ്ങേറുന്നത്. ദുബായ് ബുര്‍ജ ഖലീഫയാണ് പ്രധാന ആകര്‍ഷണ കേന്ദ്രം.
ഇക്കുറി ബുര്‍ജ് ഖലീഫയോടൊപ്പം ഏവരുടേയും ഉറ്റു നോക്കുന്ന മറ്റൊരു വിസ്മയ പ്രകടനമാണ് അബുദാബിയിലെ ഷെയ്ഖാ സായിദ് ഫെസ്റ്റിവലില്‍ പുതുവത്സര തലേന്ന് രാത്രിയില്‍ അരങ്ങേറുക.
നാല്‍പത് മിനിട്ട് നീളുന്ന കരിമരുന്ന് കലാപ്രകടനം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുന്നതിനു സാക്ഷ്യം വഹിക്കാനാണ് ഏവരും കാത്തിരിക്കുന്നത്. 2022 ന് ഗംഭീര വരവേല്‍പ്പ് നല്‍കുകയാണ് സംഘാടകരുടെ ലക്ഷ്യം.
അബുദാബി-അല്‍ ഐന്‍ റോഡിലെ അല്‍ വതാബയിലുള്ള ഉത്സവ കേന്ദ്രത്തില്‍ ലേസര്‍ ഷോയും മറ്റും ഇതിനകം അരങ്ങേറിക്കഴിഞ്ഞു.
2021 ല്‍ 35 മിനിറ്റ് ദൈര്‍ഘ്യമേറിയ വെടിക്കെട്ട് നടത്തിയാണ് അബുദാബി ഗിന്നസ് റെക്കോര്‍ഡിട്ടത്. ഇക്കുറി സ്വന്തം റെക്കോര്‍ഡ് തിരുത്തുകയാണ് ലക്ഷ്യം.
ഇതിനൊപ്പം ഡ്രോണുകളുടെ ലൈറ്റ് ഉപയോഗിച്ച് വെല്‍കം 2022 എന്ന് എഴുതുന്നതും മാനത്തെ വിസ്മയക്കാഴ്ചയാകും. ലോകത്തില്‍ തന്നെ ആദ്യമായാണ് പുതുവത്സര ഡ്രോണ്‍ ഷോ അരങ്ങേറുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
എമിറാത്തി ഗായിക എയ്ദ അല്‍ മെന്‍ഹാലിയും ഇറാഖി ഗായിസ അല്‍ സബറും നയിക്കുന്ന സംഗീത നിശയും പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സായിദ് ഫെസ്റ്റിവല്‍ 2022 മാര്‍ച്ച് 31 നാണ് അവസാനിക്കുക.
യുഎഇയില്‍ അബുദാബി, ദുബായ്, ഷാര്‍ജ, റാസ് അല്‍ഖൈമ, ഫുജൈറ എന്നിവടങ്ങളിലും പുതുവത്സര രാവില്‍ വെടിക്കെട്ട് അരങ്ങേറും. വൈകീട്ട് നാലു മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ നീളുന്ന പരിപാടികളാണ് ഇവിടങ്ങളില്‍ അരങ്ങേറുന്നത്. രാത്രി 12 നാണ് എല്ലായിടത്തും കരിമരുന്ന് കലാപ്രകടനം നടക്കുക.












