യുവതിയെ തീയിട്ടു കൊലപ്പെടുത്തിയ പ്രതി നന്ദുവിനെ പിന്തുണച്ച് യുവതിയെ അപ മാനിക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബം രംഗത്തെത്തി യത്
കോഴിക്കോട് : യുവാവ് തീകൊളുത്തി കൊന്ന കൃഷ്ണപ്രിയയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം പ്ര ചാരണം. യുവതിയെ തീയിട്ടു കൊലപ്പെടുത്തിയ പ്രതി നന്ദുവി നെ പിന്തുണച്ച് യുവതിയെ അപമാനിക്കു ന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബം രംഗത്തെത്തിയത്. ഇതിനെതിരെ പൊലീ സില് പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം. കോഴിക്കോട് തിക്കൊടിയിലാണ് കൃഷ്ണപ്രിയയെ തീ കൊളുത്തി കൊന്നശേഷം നന്ദു എന്ന യുവാവും ജീവനൊടുക്കിയത്.
നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങള്‍ നന്ദു റെക്കോഡ് ചെ യ്തിരുന്നെന്നും ഇത് ഉപയോഗിച്ചാണ് കൃഷ്ണപ്രിയയെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നത്. നന്ദു മോശം സ്വ ഭാവം ഉള്ളയാളല്ല എന്ന് അച്ഛന് മനോജന് പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഈ ശബ്ദ സന്ദേശം തെറ്റായി ഉപയോഗിച്ച് കൃഷ്ണപ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കുടുംബത്തിന്റെ പരാ തി. പെണ്‍കുട്ടി മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ കൊലപാതകത്തിന് ന്യാ യമായ കാരണമുണ്ടെന്ന് പറഞ്ഞു പെണ്‍കുട്ടിയെയും കുടുംബത്തെയും അപകീര്‍ത്തി പ്പെടുത്തുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി ഇയാളെ ചതിച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് നിഷ്ഠൂരമായ ഈ കൊലപാതകമെന്നാണ് പ്രചാരണം.
കൊല നടക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഫോണ്‍ ചെയ്തു റെക്കോര്‍ഡ് ചെയ്ത വോയ്സ് ക്ലിപ്പുകള്‍ ഉപയോഗിച്ചാണ് ഇത്തരമൊരു പ്രചാരണം വളരെ ആസൂത്രിതമായി പടച്ചുണ്ടാക്കിയത്. പ്രണ യം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിന്റെ തീരുമാനത്തിലും കൊല പാ തക ആസൂത്രണത്തിലും ബന്ധപ്പെട്ടവര്‍ സഹായിച്ചിരുന്നുവെന്നതിന്റെ സൂചനകള്‍ പലതും പുറത്തു വന്നിട്ടുണ്ട്.
കൃഷ്ണപ്രിയയെ നന്ദുവും ബന്ധുക്കളും നിരന്തരം ശല്യം ചെയ്തിരുന്നു
കൃഷ്ണപ്രിയയെ നന്ദുവും ബന്ധുക്കളും നിരന്തരം ശല്യം ചെയ്തിരുന്നു. മറ്റുള്ളവരോട് മിണ്ടാന്‍ പോലും അനുവാദമില്ല. ഇഷ്ടവസ്ത്രം ധരിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പ്രണയം ഉ പേക്ഷിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണപ്രിയയെ തീകൊ ളുത്തിയ ശേഷം നന്ദുവും സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവ രും ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പരാതി നല് കാനാണ് കുടുംബത്തിന്റെ തീരുമാനം.











