രാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ രോഗബാധ. ഇതുവരെ 415 പേര്‍ക്ക് ഒമിക്രോ ണ്‍ രോഗബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാ ണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. ഡല്‍ഹിയില്‍ 79 ഉം ഗു ജറാത്തില്‍ 43 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 415 പേര്‍ക്ക് ഒമി ക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യ ക്തമാക്കി. ഇതില്‍ 115 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍.ഡല്‍ഹിയില്‍ 79 ഉം ഗുജ റാത്തില്‍ 43 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.തെലങ്കാനയില്‍ 38, കേരളം 37, തമിഴ്നാട് 34, കര്‍ണാട ക 31, രാജസ്ഥാന്‍ 22, ഹരിയാന, ആന്ധ്രപ്രദേശ്, ഒഡീഷ നാലുവീതം, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍ മൂന്നു വീതം, ഉത്തര്‍പ്രദേശ് രണ്ടു പേര്‍ എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയി ലുള്ളത്.
ഉത്തരാഖണ്ഡ്, കേന്ദ്രഭരണപ്രദേശങ്ങളായ ലഡാക്ക്, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഓരോ ആളുകളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങ ളില്‍ ഒമിക്രോണ്‍ബാധ കണ്ടെത്തിയിട്ടി ല്ല. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 115 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസവും രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖ പ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്ത് ഇന്ന് 7,189 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 387 പേര്‍ മരിച്ചു. 77,516 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ഡല്‍ഹിയില്‍ ഉള്‍പ്പടെ സംസ്ഥാനങ്ങളില്‍
ആഘോഷങ്ങള്‍ക്ക് വിലക്ക്
അതേസമയം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് ശേഷം രോഗബാധിതരുടെ എണ്ണ ത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഡല്‍ഹിയില്‍ ഉള്‍പ്പടെ പല സംസ്ഥാന ങ്ങളിലും ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനും പുറമേ കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.
ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിയന്ത്രണം കര്‍ ക്കശമാക്കി. വാക്സിന്‍ എടുക്കാത്തവരെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുക ള്‍, ഹോട്ടലുകള്‍, വി വാഹചടങ്ങുകല്‍ തുടങ്ങിയവയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് ജില്ലാ ഭര ണകൂടത്തിന്റെ തീരുമാനം.