യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,352 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും.
ദുബായ്: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നത് തടയാന്‍
നൈജീരിയ, കെനിയ, ടാന്‍സാനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ക്ക് യുഎഇ നിരോധനം ഏര്‍പ്പെടുത്തി.
മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ യാത്ര ചെയ്തവര്‍ക്ക് പതിനാലു ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ യുഎഇയില്‍ പ്രവേശനം അനുവദിക്കുകയുള്ളു.
അതേസമയം, ഈ രാജ്യങ്ങളിലേക്ക് യുഎഇയില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ തടസ്സമില്ലാതെ തുടരുമെന്നും തിരികെയുള്ള സേവനത്തിനു മാത്രമാണ് നിരോധനമെന്നും അധികൃതര്‍ അറിയിച്ചു
ഇവര്‍ യാത്രയ്ക്ക് ആറു മണിക്കൂര്‍ മുമ്പ് റാപിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. തുടര്‍ന്ന് യുഎഇയില്‍ എത്തുമ്പോഴും പിസിആര്‍ ടെസ്റ്റ് എടുക്കണം. ഇവര്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ഒമ്പതാം ദിവസം വീണ്ടും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതര്‍ അറിയിച്ചു. ഘാന. യുഗാണ്ട എന്നിവടങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
#UAE announces 1,352 new #COVID19 cases, 506 recoveries and 1 death in last 24 hours #WamNews pic.twitter.com/GIMu2Ba1nW
— WAM English (@WAMNEWS_ENG) December 24, 2021
അതിനിടെ, യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,352 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും. ഇതോടെ യുഎഇയിലെ ആകെ കോവിഡ് മരണം 2,155 ആയി. 506 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ആകെ കോവിഡ് രോഗികള്‍ 747,909.
യുഎഇ പൗരത്വമുള്ളവര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുള്ളവര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.