കൂവൈറ്റിലേക്ക് എത്തുന്ന യാത്രക്കാര്‍ മരുന്നുകളുമായി വരുന്നത് ഒഴിവാക്കണമെന്നും വി മാനത്താവളത്തിലും ഡീറ്റെഷന്‍ സെന്ററുകളിലും തടഞ്ഞുവെയ്ക്കപ്പെടുന്ന കേസുകള്‍ വര്‍ ദ്ധിച്ചുവരുന്നതായും ഇന്ത്യന്‍ അംബാസഡര്‍.
കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നും കുവൈറ്റില്‍ എത്തുന്നവര്‍ മരുന്നുകള്‍ കൂടെ കൊണ്ടുവരുന്നത് പ ലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുന്നുവെന്ന് സ്ഥാനപതി സിബി ജോര്‍ജ്.ഇന്ത്യന്‍ എം ബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.
അടുത്തിടെ ഇത്തരം കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരുന്നുകള്‍ കൈയ്യില്‍ കരുതുന്നവരെ സംശയാസ്പദമായി കാണാന്‍ ഇടയാക്കുന്നതും പലര്‍ക്കും ദിവസങ്ങളോളം ഡീറ്റെന്‍ഷന്‍ സെന്ററുകളില്‍ പരിശോധനാ ഫലം കഴിയും വരെ തുടരേണ്ടി വന്ന സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരുന്നുകള്‍ കൈവശം വെയ്ക്കുന്നത് ഒഴിവാക്കുകയാണ് നല്ലതെന്നും കുവൈറ്റില്‍ എല്ലാ മരുന്നുകളും ലഭ്യ മാണെന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെ മരുന്നു കൊണ്ടുവരുന്നവര്‍ പലപ്പോ ഴും സംശയാസ്പദമായി പിടിക്കപ്പെടുകയും മരുന്നുകളുടെ പരിശോധനകള്‍ക്കുശേഷം മാത്രം ഇവരെ വിട്ടയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്ക് കുവൈറ്റിലെ ഒപിയം ആക്ട് അനു സരിച്ചുള്ള നിയമനടപടികള്‍ക്ക് വിധേയരായി നാടുകടത്തപ്പെടുന്ന സാഹചര്യവും നി ലവിലുണ്ട്.