ഡിസംബര്‍ 2 ന് 22 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് ക്രമേണ ഉയര്‍ന്നു വരികയായിരുന്നു. 19 ന് 75, 21 ന് 92, 22 ന് 143 ഉം ആയി ഇത് വര്‍ദ്ധിച്ചു.
കുവൈറ്റ് സിറ്റി : ശൈത്യകാല വിനോദസഞ്ചാരത്തിനും പുതുസവത്സരാഘോഷങ്ങള്‍ക്കും വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന പൗരന്‍മാര്‍ കോവിഡ് ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണമെന്ന് അറിയിപ്പ്. കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്..
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ ഒമ്പത് മാസം പിന്നിട്ടുവെങ്കില്‍ കോവിഡിന്റെ ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണം. എങ്കില്‍ മാത്രമേ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളുവെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
الطيران المدني : يطبق الحجر المنزلي على القادمين لدولة الكويت لمدة (10) أيام بعد الوصول لدولة الكويت مع امكانية انهاء الحجر قبل ذلك في حال اجراء فحص PCR بعد (72) ساعة على الأقل من وقت الوصول تثبت خلوه من فايروس كورونا وذلك اعتبارا من يوم الاحد الموافق 2021/12/26. pic.twitter.com/I7a2XwGrhG
— الطيران المدني (@Kuwait_DGCA) December 23, 2021
ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ പുതിയ മാനദണ്ഡം നിലവില്‍ വരും. കുവൈറ്റിലേക്ക് വരുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.
കുവൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍ പത്തുദിവസത്തെ ഹോം ക്വാറന്റൈനും വിധേയരാകണം. 72 മണിക്കൂര്‍ കഴിഞ്ഞ് ലഭിക്കുന്ന പിസിആര്‍ നെഗറ്റീവ് ഫലമാണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്നും ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 143 കോവിഡ് കേസുകള്‍ കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് ഒമിക്രോണ്‍ ബാധയും കണ്ടെത്തിയിരുന്നു. ഇവരെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി.