പാണത്തൂര്‍ പരിയാരത്ത് തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. പാണത്തൂര്‍ കുണ്ടുപ്പ ള്ളി സ്വദേശികളായ മോഹനന്‍, ബാബു, നാരായണന്‍, സുന്ദര എന്നിവരാണ് മരിച്ചത്. ആറുപേരെ പരിക്കുകളോടെ പൂടംകല്ലിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു
കാസര്‍കോട്: പാണത്തൂര്‍ പരിയാരത്ത് തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. മരം കയറ്റി വന്ന ലോറി നി യന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളായ മോഹനന്‍, ബാബു, നാരായണന്‍, സുന്ദര എന്നിവരാണ് മരിച്ച ത്. ആറുപേരെ പരിക്കുകളോടെ പൂടംകല്ലിലും ജില്ലാ ആശുപത്രി യിലും എത്തിച്ചു. രണ്ടു തൊഴിലാളിക ള്‍ മര ലോഡുകള്‍ക്കിടയില്‍ കിടക്കുന്നതായി സംശയമുണ്ട്.
കല്ലപള്ളിയില്‍ നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം. ലോറിയില്‍ ക്ലീനറും ഡ്രൈവറും അടക്കം 9 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.