ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേ രളം വിട്ടതായി എഡിജിപി വിജയ് സാഖറെ. ഇവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ. ഇവരെ കണ്ടെത്താന്‍ സം ഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എഡി ജിപി വിജയ് സാഖറെ പറഞ്ഞു. സംസ്ഥാനം വിട്ടപ്രതികളുടെ പിന്നാലെ തന്നെ പൊലിസുണ്ട്.രഞ്ജിത് വ ധക്കേസില്‍ നേരിട്ട് പങ്കെടുത്ത 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തി ന് നേതൃത്വം നല്‍കുന്ന എഡിജിപി വ്യക്തമാക്കി.
പ്രതികള്‍ക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികള്‍ മൊബൈല്‍ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണ്.ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക പരിശോ ധനകള്‍ നടത്തുന്നത്.രണ്‍ജിത് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇ ത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വിജയ് സാഖറെ പറഞ്ഞു.
രഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലാ യിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്,ആസിഫ്,സുധീര്‍, അര്‍ ഷാദ്,അലി എന്നിവരാണ് അറസ്റ്റി ലായത്. എന്നാല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും പൊലിസിന് പിടികൂടാന്‍ സാധിച്ചി ട്ടില്ല.പ്രതികള്‍ക്ക് സഹായം നല്‍കിയവര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകം
രണ്‍ജിതിന്റെ കൊലപാതകംബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപിഐക്കാരെയും എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ബിജെപി പ്രവര്‍ത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ഒബിസി മോര്‍ച്ച സം സ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസിനെ അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വച്ചു വെട്ടിക്കൊന്നത്.ശനിയാഴ്ച രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിതി ന്റെ കൊലപാതകം.












