അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധി എം പിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അന്തിമോപചാരം അര്‍പ്പിക്കും. രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി അ ന്തിമോപചാരമര്‍പ്പിക്കും
കൊച്ചി : അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധി എം പിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ അന്തിമോപചാരം അര്‍പ്പിക്കും. രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി അന്തിമോപ ചാരമര്‍പ്പിക്കും.വൈകുന്നേരം അഞ്ചരക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.
ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വീട്ടിലെത്തിച്ചതിന് ശേഷം ഡിസി സി ഓഫിസിലേക്ക് കൊണ്ടുപോയി. പാലാരിവട്ടത്തെ വസതിയില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. ബ ന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിലെത്തി കാ ണാന്‍ അനുമതി നല്‍കിയിരുന്നത്. 10 മിനിറ്റ് മാത്രമാണ് ഇതിന് അനുവദിച്ചത്.
അതിനു ശേഷം മൃതദേഹം ഡിസിസി ഓഫിസിലേക്ക് കൊണ്ടു പോയി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാ മചന്ദ്രന്‍, കെ വി തോമസ് തുടങ്ങിയ നേതാക്കള്‍ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ ഡിസിസി ഓഫിസില്‍ എത്തിയിരുന്നു.20 മിനിറ്റാണ് ഡിസിസി ഓഫിസില്‍ പൊതുദര്‍ശനം. ഡിസിസി ഓഫിസില്‍ നിന്ന് മൃതദേ ഹം ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും.
മൃതദേഹം ഇന്നു പുലര്‍ച്ചെയോടെയാണ് ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അര്‍ പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. പൊട്ടിക്കരഞ്ഞും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് തൊ ടുപുഴക്കാര്‍ പിടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. മുതിര്‍ന്ന നേതാവ് പിജെ ജോസഫ് ഉള്‍പ്പെടെയുള്ള വര്‍ തൊടുപുഴയില്‍ എത്തിയിരുന്നു.
എറണാകുളം ടൗണ്‍ഹാളിലും കാക്കനാട്
കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനം
രാവിലെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും എറണാകുളം ടൗണ്‍ഹാളിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4 വരെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിന് വ യ്ക്കും. വൈകിട്ട് 5.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാകും സംസ്‌കാര ചടങ്ങുകള്‍ നടത്തുക.
മൃതദേഹം ദഹിപ്പിക്കണം അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ പാട്ട് കേള്‍ പ്പിക്കണം,മൃതദേഹത്തില്‍ റീത്ത് വെയ്ക്കരുത്, എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങള്‍ ന വംബര്‍ 22ന് തന്നെ പി ടി എഴുതിവെപ്പിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കാണ് പി ടി അന്ത്യാഭിലാഷം എഴുതി കൈമാറിയത്. കണ്ണുകള്‍ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.