അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊന്നു. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃ ത്തും ചേര്‍ന്നാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി
തൃശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയി ല്‍. സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും കാമുകനെയും സുഹൃത്തിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ വരിയം സ്വദേശികളായ മേഘ(22), ഇമ്മാനുവല്‍(25) ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്.മൂവരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊന്നു. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്ന് പൊലിസ് അന്വേ ഷണത്തില്‍ കണ്ടെത്തി. മേഘയും ഇമ്മാനുവലും പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗര്‍ഭിണി യായി.ഗര്‍ഭിണിയായതും പ്രസവിച്ചതും പക്ഷേ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ കുഞ്ഞി നെ ഒഴിവാക്കാന്‍ വേണ്ടി ഉപേക്ഷിച്ചുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്ന് നവജാതശിശുവിനെ ക ണ്ടെത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുകയായി രുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീ കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ടുപേര്‍ ബൈക്കിലെത്തി നവജാതശിശുവിനെ കനാലില്‍ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. അന്വേഷണത്തില്‍ ബൈക്കിലെത്തിയത് തൃശൂര്‍ സ്വദേശി ഇമ്മാനുവല്‍ ആണെന്ന് തിരി ച്ചറിഞ്ഞു.സുഹൃത്താണ് ബൈക്കില്‍ കൂടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം വലിയ കവറില്‍ പൊതിഞ്ഞ നിലയിലാണ് ക ണ്ടെത്തിയത്.മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടിക ള്‍ക്ക് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെ ടുത്ത് അന്വേഷണത്തിലാണ്.
പൊലിസ് പറയുന്നത്
കുഞ്ഞ് കരയാതിരിക്കാനാണ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പൊലീസ് പറയു ന്നു. തുടര്‍ന്ന് വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റ സമ്മതം നടത്തിയതായി പൊലീസ് പറയു ന്നു. അപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. ധന കാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ഒരു മുറിയില്‍ ഒറ്റയ്ക്കാണ് താമസിക്കു ന്നത്. അതുകൊണ്ടാണ് പ്രസ വിച്ച കാര്യം വീട്ടുകാര്‍ അറിയാതിരുന്നത് എന്നാണ് പൊ ലീസ് പറയുന്നത്.ഗര്‍ഭിണിയായ കാര്യം മറച്ചുവെയ്ക്കാന്‍ വയറിന്റെ ഭാഗം തുണി കൊണ്ട് മൂടിയിരുന്നതാ യി പൊലീസ് പറയു ന്നു. കുഞ്ഞിനെ കൊന്നശേഷം ബക്കറ്റ് കട്ടിലിന്റെ അടിയിലാണ് സൂക്ഷിച്ചത്. ഞാ യറാഴ്ചയാണ് കുഞ്ഞിനെ കനാലില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറ യുന്നു.