അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലു കള്‍ നിര്‍മ്മിച്ച് ഇന്‍പുട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നല്‍കിയ മലപ്പുറം സ്വ ദേശി ബനീഷ് ആണ് പിടിയിലായത്
തിരുവനന്തപുരം:അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലു കള്‍ നിര്‍മ്മിച്ച് ഇന്‍പുട് ടാക്സ് ക്രെഡിറ്റ് എടു ത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നല്‍കിയ മലപ്പുറം സ്വദേശി ബനീഷ് ആണ് പിടിയിലാ യത്.തൃശൂരില്‍ വെച്ചാണ് ഇയാളെ ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് തൃശൂര്‍ വിങ് പിടികൂടിയത്.
ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം കേരളത്തില്‍ നടന്ന വന്‍ നികുതി വെട്ടിപ്പ് കേസുകളില്‍ ഒന്നിലാ ണ് ബനീഷ് അറസ്റ്റിലായിരിക്കുന്നത്.ഈ കേസുമായി ബന്ധപ്പെട്ടു പാലക്കാട്,മലപ്പുറം,തൃശൂര്‍ ജില്ലകളി ല്‍ കഴിഞ്ഞ മാസം നികുതി വെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നട ത്തുകയും നിരവധിപേരെ ചോ ദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ ജിഎസ്ടി രെജിസ്ടേഷന്‍ എടുത്ത് പാല ക്കാട്,മലപ്പുറം,കാസര്‍കോട്,തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതി യുടെ നേതൃത്വത്തില്‍ നികുതി വെ ട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ജിഎസ്ടി നിയമം 132 വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്.
പ്രതി അറസ്റ്റിലായത് ചരക്ക് സേവന നികുതി നിയമം പ്രകാരം
എറണാകുളം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ജോണ്‍സന്‍ ചാക്കോ,തൃശൂ ര്‍(ഐബി)വിഭാഗം ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ സം സ്ഥാന ചരക്ക് സേവന നികുതി നിയമം സെക്ഷന്‍ 69 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ ഫ്രാന്‍സി സ്, ഗോപന്‍, ഉല്ലാസ്, അഞ്ജന, ഷീല, ഷക്കീ ല, മെറീന എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.