പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ വി വാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യ മു ഴുവന്‍ ഒരു വിവാഹ നിയ മമെന്ന് ബില്‍ അവതരിപ്പിച്ച വനിതാ,ശിശു വികസന മന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാ ഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യ മുഴുവന്‍ ഒരു വിവാ ഹ നിയമമെന്ന് ബില്‍ അവതരിപ്പിച്ച വനിതാ,ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.എന്നാല്‍ ബി ല്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മേലേയാകും വിവാഹനിയമം എന്ന് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ബി ല്ല് ഇന്ന് പാസാക്കുന്നതോടെ രാജ്യത്തെ ഏഴ് വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കും. വനിതാ ശാക്തീകരണ മാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്ന പ്പോള്‍,പെണ്‍കുട്ടികളെ അപമാനിക്കരുതെന്ന് മന്ത്രി പ്രതികരിച്ചു. ബില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിനു നല്‍കിയ ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു.ബില്‍ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.സ്റ്റാന്‍ഡിങ് കമ്മറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ലോക്‌സഭ ബില്‍ പിന്നീട് പരിഗണി ക്കും.കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നേരത്തെ കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയപ്പോള്‍ തന്നെ പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടി കള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതി ഷേധ മാര്‍ച്ചിനെ തുടര്‍ന്ന് വിവാഹനിയമ ബില്ലിന്റെ കരട് ഒരു മണിക്കൂര്‍ മുമ്പാണ് എംപിമാര്‍ക്ക് നല്‍കി യത്. ബില്ല് ഉച്ചയ്ക്ക് ശേഷം ലോക്‌സഭയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി നേരത്തെ സൂചന നല്‍കിയിരുന്നു. ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് ലോക്‌സഭയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കണക്ക്കൂട്ടല്‍ തെറ്റി
ലോക്‌സഭയില്‍ ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. ബി ല്ല് സ്റ്റാന്റിങ് കമ്മറ്റിയുടെ പരിഗണനക്ക് വിടുമെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബ ജറ്റ് സമ്മേളനത്തിലേക്ക് മാറ്റുമെന്നുമായിരുന്നു പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്. ബില്ല് ഇന്ന് പാസാക്കുന്നതോടെ ഏഴ് വ്യക്തിനിയമങ്ങള്‍ പരിഷ്‌കരി ക്കും. കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി, സിപിഐ, സിപിഎം എന്നിവര്‍ ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് നേര ത്തെ രംഗത്ത് വന്നിരുന്നു.പുരുഷന്മാരുടെ വിവാഹപ്രായ പരിധി 18ലേക്ക് താഴ്ത്തണം എന്നും അ ഭിപ്രായമുണ്ട്.











