കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീരുവിനെയും സഹായിച്ച പതിനേഴുകാരനാണ് അറസ്റ്റിലായത്
തൃശൂര്‍: ഇതര സംസ്ഥാനതൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരനും കൂടി അറസ്റ്റില്‍. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീ രുവിനെയും സഹായിച്ച പതിനേഴുകാരനാണ് അറസ്റ്റിലായത്. ബീരുവിന്റെ സുഹൃത്താണ് ബംഗാള്‍ സ്വദേശിയായ പതിനേഴുകാരന്‍.
ചേര്‍പ്പ് പെരിഞ്ചേരി മണവാംകോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വര്‍ണ പണിക്കാരനായിരുന്ന പശ്ചിമ ബം ഗാള്‍ സ്വദേശി മണ്‍സൂര്‍ മാലിക്കി(40)നെ ഭാര്യ രേഷ്മ ബീവി (33)യും കാമുനും ചേര്‍ന്ന് കൊലപ്പെടുത്തി യെന്നാണ് കേസ്.ബീരു ആണ് മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശ ദീകരണം. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീരുവിനെ രേഷ്മ സഹായിച്ചു. മൃതദേഹം ഒരു ദിവസം ഒളി പ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പി ന്നാലെയാണ് മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനേഴുകാരനും പിടിയിലായത്.
ഒരാഴ്ച മുമ്പാണ് കൊലപാതകം നടന്നത്. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.മൃതദേഹം കുഴിച്ചിട്ട ശേഷം ഭര്‍ത്താവിനെ കാണാനി ല്ലെന്ന് കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ ഭാര്യയും കാമുകനും ചേ ര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതി ച്ചെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച രാവിലെ രേഷ്മ ബീവി ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ ഒരാഴ്ചയായി കാണാ നില്ലെന്നും ബംഗാളിലേക്ക് പോയതായി സംശയമുണ്ടെന്നും പരാതി നല്‍കി.മറ്റൊരു ബംഗാള്‍ സ്വദേശി യോടൊപ്പമാണ് പരാതി നല്‍കാനെത്തിയത്. മന്‍സൂര്‍ മാലിക്കിന്റെ മൊ ബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേ ഷന്‍ പരിശോധിച്ചപ്പോള്‍ താമസസ്ഥലത്തിന്റെ പരിധിയില്‍ ത്തന്നെ ഉണ്ടെന്ന് മനസ്സിലായി. ഇക്കാര്യം ഉച്ചയോടെ രേഷ്മ ബീവിയെ അറിയിച്ചു. തുടര്‍ന്ന് രേ ഷ്മ ബീവി താന്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടതാണെന്ന് പരാതി നല്‍കാന്‍ ഒപ്പം വന്നയാളെ വിളിച്ചറിയിച്ചു. ഇയാള്‍ ഈ വിവരം പൊലീസിന് കൈമാറി.