ആലപ്പുഴയിലെ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി പിന്മാറി. രഞ്ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്താണ് സര്‍വകക്ഷി യോഗമെന്നും അതിനാലാണ് വിട്ടുനില്‍ ക്കുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി
ആലപ്പുഴ:ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴയില്‍ സര്‍വകക്ഷി സമാധാന യോഗം അഞ്ചുമണിയിലേക്ക് മാറ്റി. ബി.ജെ.പി നേതൃത്വം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതി നെ തുടര്‍ന്നാണ് യോഗം മാറ്റിയത്.ഉച്ചക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു ആദ്യം അറിയി ച്ചിരുന്നത്. രഞ്ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്താണ് സര്‍വകക്ഷി യോഗമെന്നും അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കലക്ടര്‍ യോഗംവിളിച്ചത് കൂടി യാലോചന ഇല്ലാതെയെന്നും അവര്‍ ആരോപിച്ചു.
പോസ്റ്റ്‌മോര്‍ട്ടം നടപടി വൈകിച്ച കാര്യം വളരെ വൈകിയാണ് പ്രവര്‍ത്തകരെ അറിയിച്ചത്. സംസ്‌കാരം നടക്കുന്ന സമയമായതിനാലും യോഗത്തില്‍ പങ്കെടുക്കാന്‍ കഴി യി ല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും സമയമാ റ്റം അറിയിച്ചിട്ടുണ്ടെന്നും ആല പ്പുഴ കലക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. എല്ലാ നേതാക്കളും പങ്കെടുക്കു മെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാനും മന്ത്രി പി പ്രസാദും യോഗത്തില്‍ പങ്കെടുക്കും
ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറാണ് സര്‍വകക്ഷി യോ ഗം വിളിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും മന്ത്രി പി പ്രസാദും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് യോഗം ചേരുമെന്നാണ് കലക്ടര്‍ അറിയിച്ചത്
സര്‍വകക്ഷി യോഗത്തിന്റെ സമയം ഇന്നലെ തീരുമാനിച്ചിരുന്നെങ്കിലും രഞ്ജിത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകിയതിനാല്‍ സംസ്‌കാരം ഇന്നലെ നടത്താന്‍ കഴി ഞ്ഞില്ല. അതിനാല്‍ ഇന്ന് ഉച്ചയ്ക്കു ശേഷമായിരിക്കും സംസ്‌കാരമെന്നും ഇത് കണക്കാകാതെയാണ് കലക്ടര്‍ യോഗം തീരുമാനിച്ചതെന്നു മാണ് ബിജെപി പറയുന്നത്. യോഗ ത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് അറിയിച്ചിട്ടുള്ളത്.












