മണ്ണഞ്ചേരി സ്വദേശി പ്രസാദ്,വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് ക സ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് ബിജെപി പ്രവര്‍ ത്ത കര്‍ കസ്റ്റഡിയില്‍. മണ്ണഞ്ചേരി സ്വദേശി പ്രസാദ്,വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേരാണ് പൊലീ സ് കസ്റ്റഡിയിലുള്ളത്.
അക്രമി സംഘത്തിന് വാഹനം എത്തിച്ചു നല്‍കിയത് മണ്ണഞ്ചേരി സ്വദേശിയായ പ്രസാദാണ്. വാഹനം കൊണ്ടുപോയത് വെണ്‍മണി സ്വദേശി കൊച്ചുകുട്ടനാണെന്നും പൊലീസ് പറഞ്ഞു. ശബരിമലയിലേക്ക് പോകാനെന്ന വ്യജേനയാണ് വാഹനം വാടകയ്ക്കെടുത്തത്.പിടിയിലായവര്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് ഇ പ്പോള്‍ സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെ ട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. പിന്നില്‍നിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടി പ്പിച്ച് ഷാനെ വീഴ്ത്തിയശേ ഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട ഷാന്റെ ഖബറടക്കം ഇന്നു വൈകുന്നേരം മൂന്നിന് നടത്തും. മണ്ണഞ്ചേരി പൊ ന്നാട് പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടത്തുക.
ബിജെപി നേതാവിന്റെ കൊലപാതകം; 11പേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 11 എസ്ഡിപിഐ പ്രവര്‍ ത്തകര്‍ കസ്റ്റഡിയിലെടുത്തു. ആംബുലന്‍സിലാണ് പ്രതികള്‍ പ്രതികളെത്തിയതെന്നാ ണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊ ലീസ് കസ്റ്റഡിയിലെ ടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു എന്നാണ് സൂ ചന.ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍ സി ലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെ ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ ക യറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി നേതാവിനെയും വെട്ടി ക്കൊലപ്പെടുത്തിയിരിക്കുന്നത്.











