മാധ്യമപ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ അക്കാദമിക് വിദഗ്ധന്‍,രാഷ്ട്രീയ നിരീക്ഷകന്‍, എല്ലാ കാര്യങ്ങളും പഠിക്കാന്‍ ശ്രമിച്ചിരുന്ന വിദ്യാര്‍ഥി എന്നിങ്ങനെയെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു ഡി വിജയമോ ഹനെന്നു രാജ്യസഭാംഗം ജയ്‌റാം രമേശ്
ന്യൂഡല്‍ഹി:മാധ്യമപ്രവര്‍ത്തകനായി മാത്രമല്ല, വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖവ്യക്തിത്വ മായിരുന്നു ഡി വിജയമോഹനെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ ഗ്രസ് നേതാവുമായ ജയ്‌റാം
രമേശ്. ഡി വിജയമോഹന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ ത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ അക്കാദമിക് വിദഗ്ധന്‍,രാഷ്ട്രീയ നിരീക്ഷകന്‍,എല്ലാ കാര്യങ്ങളും പഠിക്കാന്‍ ശ്രമിച്ചിരുന്ന വിദ്യാര്‍ഥി എന്നിങ്ങനെയെല്ലാം വിജയ മോഹന്‍ തിളങ്ങി. മൂന്നു പതിറ്റാണ്ടുകാല ത്തെ പരിചയത്തിനിടയില്‍ 17 വര്‍ഷം അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താനായി.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കിയാലേ, ഇടതു-കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചു കൂ ടുതലറിയാന്‍ സാധിക്കൂ. ഇതിനു സഹായകമായതു വിജയമോഹനായിരുന്നു. വി കെ കൃഷ്ണമേനോനെക്കു റിച്ചുള്ള ജീവചരിത്ര രചനയില്‍ ഏറെ സഹായമായി അദ്ദേഹം ഒപ്പം നിന്നു. വി കെ മാധവന്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ചരിത്രരേഖകളും ചിത്രങ്ങളുമെല്ലാം ലഭ്യമാക്കാനും വി കെ കൃഷ്ണമേനോ നുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താനുമൊക്കെ വിജയമോഹന്‍ കൂടെയുണ്ടായിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോഴും പ്രാദേശിക ബന്ധങ്ങള്‍ അദ്ദേഹം നിലനിര്‍ത്തിയിരുന്നുവെന്നും ജയ്‌റാം രമേശ് അനുസ്മരിച്ചു.
എത്ര ചെറിയ കാര്യമായാലും സ്വയം സമര്‍പ്പിച്ച്, മുഴുകി ചെയ്യുന്നതായിരുന്നു ഡി വിജയമോഹന്റെ രീതി യെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അനുസ്മരിച്ചു. ഒരു പ്രഭാഷണം കേള്‍ക്കുമ്പോ ള്‍ പോലും ആ സമര്‍പ്പണം കൃത്യമായി മനസിലാക്കാന്‍ സാധിക്കുമായിരുന്നു. മിനിറ്റുകള്‍ മാത്രം പരിചയ മള്ളവരുടെ പോലും മനസില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് അതുകൊണ്ടായിരുന്നു – ബേ ബി പറഞ്ഞു.
കേരള ഹൗസില്‍ നടത്തിയ ചടങ്ങില്‍ മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ഡി വിജയമോഹന്‍: കാലവും കയ്യൊപ്പും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് അധ്യക്ഷനായിരുന്നു. ഡി വിജയമോഹന്റെ ഛായാചിത്രം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായിയുടെ ഭാര്യ സരോ ജ ഷേണായി വിജയ മോഹന്റെ ഭാര്യ എസ്.ജയശ്രീക്ക് നല്‍കി.ബിനോയ് വിശ്വം എംപി, കെ കെ ശൈലജ എംഎല്‍എ, ബിജെപി നേതാവ് ആര്‍. ബാലശങ്കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. അശോകന്‍, ജോസി ജോസഫ്, ദ് വീക്ക് സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആര്‍ പ്രസന്നന്‍, ഏഷ്യാ നെറ്റ് ന്യൂസ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, ദീപിക അസോഷ്യേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലി ല്‍, മീഡിയ അക്കാദമി സെക്രട്ടറി എന്‍ പി സന്തോഷ്, കെയുഡബ്ല്യുജെ നിര്‍വാഹക സമിതിയംഗം വി ഹരികൃഷ്ണന്‍, ബാബു പണിക്കര്‍, സുധീര്‍ നാഥ് എന്നിവര്‍ പ്രസംഗിച്ചു.
ചിത്രം: ഡി.വിജയമോഹന്റെ ഛായാചിത്രം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായിയുടെ ഭാര്യ സരോജ ഷേണായി വിജയ മോഹന്റെ ഭാര്യ എസ് ജയശ്രീക്ക് നല്‍കുന്നു.കെ കെ രമേശ് ആണ് ചിത്രം വരച്ചത്.