ഊട്ടി കുനൂരില്‍ ഹോലികോപ്ടര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്നു രാവിലെയായിരുന്നു അന്ത്യം
ബംഗലൂരു: ഊട്ടി കുനൂരില്‍ ഹോലികോപ്ടര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാ പ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്നു രാവിലെയായിരുന്നു അന്ത്യം. 39 വയസായിരുന്നു. മരണം വ്യോമസേന സ്ഥിരീകരിച്ചു.
അപകടത്തില്‍ വരുണ്‍ സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന് ചര്‍മം വെച്ചു പിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചര്‍മം ബംഗളുരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചര്‍മ ബാങ്ക് കമാന്‍ഡ്? ആശുപത്രിക്ക് കൈമാറി യിരുന്നു. വരുണ്‍ സിങിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷി ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചി രുന്നു.
ഉത്തര്‍ പ്രദേശ് കന്‍ഹോലി സ്വദേശിയായ വരുണ്‍ സിങ് അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായത്. സംയുക്ത സൈ നിക മേധാവി ബിപിന്‍ റാവത്തിന്റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മരിച്ചവരില്‍ മലയാളി വാറണ്ട് ഓഫീസര്‍ എ പ്രദീപും ഉള്‍ പ്പെടുന്നു.
ധീരതയ്ക്കുള്ള ശൗര്യ ചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്.വ്യോമമസേനയി ല്‍ വിങ് കമാന്‍ഡറായ വരുണ്‍ സിങ് 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെ യുണ്ടായ അപകടത്തെ ധീരത യോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയ തിനാ ണ് ശൗര്യചക്രക്ക് അര്‍ഹനായത്.











