വലിയ ഭാരം തലച്ചുമടായി കൊണ്ടുപോവുന്നത് മനുഷ്യ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇതിന് അനുമതി നല്‍കുന്ന ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്ട് പഴയ കാലത്തിന്റെ അവശിഷ്ടമാണെന്നും കോടതി
കൊച്ചി: വലിയ ഭാരം തലച്ചുമടായി കൊണ്ടുപോവുന്നത് മാനുഷ്യ വിരുദ്ധമാണെന്നും നിരോധിച്ചേ മതി യാകൂവെന്നും ഹൈക്കോടതി.ഇതിന് അനുമതി നല്‍കുന്ന ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്ട് പഴയ കാല ത്തിന്റെ അവശിഷ്ടമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് അംഗീകരി ക്കാവുന്ന കാര്യമാണോ ഇത്? നമ്മള്‍ വിചാരിക്കുന്നത്രയൊന്നും പരിഷ്‌കൃതരല്ല. നമ്മള്‍ ഇത് അംഗീകരി ക്കുന്നു, നമ്മുടെ നിയമവും ഇത് അംഗീകരിക്കുന്നു. അന്‍പതു വര്‍ഷം പഴക്കമുള്ളതാണ് ഈ നിയമം. അതു മാറിയേ തീരൂ. തൊഴിലാളികളുടെ ദുരിതം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കോടതി നിര്‍ദേശിച്ചു.
മെഷീനുകള്‍ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരരുത്. ചുമട്ട് തൊഴിലാളികള്‍ അങ്ങനെ തുടരണ മെന്ന് ചിലര്‍ ആഗ്രഹിക്കുന്നു. അതിനു പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യ ങ്ങളാണെന്നും ജസ്റ്റിസ് ദേവന്‍ രാമ ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. തലച്ചുമട് തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പേശി കളെയും അസ്ഥികളെയും അതു ബാധിക്കും. നട്ടെല്ലിനു വരെ അതു ക്ഷതമുണ്ടാക്കും. ലോകത്ത് എവി ടെയും സ്വന്തം പൗരന്മാരെക്കൊണ്ട് ഇത്തരം പ്രവൃത്തി ചെയ്യിക്കുന്നുണ്ടാവില്ല. അവര്‍ ഒന്നുകില്‍ യന്ത്ര ങ്ങള്‍ ഉപയോഗിക്കും, അല്ലെങ്കില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവരും.- കോടതി പറഞ്ഞു.
ഇത്തരം തൊഴില്‍ ചെയ്യുന്നവരുടെ ദുരിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെ ന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ലോഡിങ് പണി ചെയ്യുന്നതിന് തൊഴി ലാളികള്‍ക്ക് ആധുനിക യന്ത്രങ്ങ ള്‍ ലഭ്യമാക്കുകയും അതിന് പരിശീലനം നല്‍കുകയും വേണം. തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുക എന്നത് കോടതിയുടെ ഉദ്ദേശ്യ മല്ലെന്ന് കോടതി വിശദീകരിച്ചു.











