പൂഞ്ചിലെ സുരാന്‍കോട്ട് സെക്ടറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍.ഒരു ഭീകരനെ സൈ ന്യം വധിച്ചു. സൈനിക നടപടി തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ഒരു എകെ 47 റൈഫിളും നാല് മാഗസീ നുകളും കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മുകശ്മീരിരിലെ പൂഞ്ചില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ സു രാന്‍കോട്ട് സെക്ടറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍.ഒരു ഭീക രനെ സൈന്യം വധിച്ചു. സൈനിക നട പടി തുടരുകയാണ്. സംഭവസ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെ ന്നും അധികൃതര്‍ വ്യക്തമാ ക്കി.കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ഒരു എകെ 47 റൈഫിളും നാല് മാഗസീനു കളും കണ്ടെടുത്തു.
അതിനിടെ, ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ കൂടി മരിച്ചു.രണ്ട് പൊലീ സുകാരുടെ നില ഗുരുതരമായി തുടരുകയാണ്.ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ ഇന്നലെ കൊല്ല പ്പെട്ടിരുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. പൊലീസുകാര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരര്‍ വെ ടിവെക്കുകയായിരുന്നു. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. 11 പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സ യില്‍ കഴിയുന്നത്. ഇതി ന് പിന്നാലെയാണ് പൂഞ്ചില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയി ച്ചു. ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്ത മാക്കി.