ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉന്നയിച്ച അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശു പത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭു ദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥ ലംമാറ്റിയത്
പാലക്കാട്: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചതിന് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ സ്ഥലം മാറ്റി.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം.എന്നാല്‍ ഭരണ സൗകര്യര്‍ഥമാണ് നടപടിയെ ന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുല്‍ റഹ്‌മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചു മതല. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭു ദാ സ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്ര സ്താവന.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടു കയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്ക ങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാ ധ്യമങ്ങളോട് പറയുകയുണ്ടായി.അട്ടപ്പാടിയില്‍ ശിശുമരണങ്ങളിലേക്ക് നയിച്ച വീഴ്ചകള്‍ മറച്ചുപിടിക്കുന്ന തിന്‍ പ്രഭുദാസിനെ ബലിയാ ടാക്കാന്‍ നേരത്തെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീക്കമുണ്ടായിരുന്നു.