ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരു ന്നു. ഗുല്‍ഷാന്‍ ചൗക്കില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കശ്മീരിലെ ബന്ദിപോര ജില്ലയില്‍ പൊലിസ് സംഘത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായി രുന്നു.മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. വെടിവയ്പ്പില്‍ ഗുരുതരമായി പ രിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് അധികൃതര്‍ പറ ഞ്ഞു.
ഗുല്‍ഷാന്‍ ചൗക്കില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടു ണ്ട്. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.ആക്രമണത്തില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദു ള്ള അനുശോചിച്ചു.കശ്മീരിലെ കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം താഴ് വാരയില്‍ നടക്കുന്ന ആദ്യത്തെ വലിയ ഭീകരാക്രമ ണമാണിത്.












