തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ കൂടി തുറന്നു. 60 സെന്റിമീ റ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 7140 ഘനയടി വെള്ളമാണ് തുറന്നു വിടു ന്നത്. അണക്കെട്ടിലെ ജലനി രപ്പ് ഇപ്പോള്‍ 141.90 അടിയാണ്. ഇതോടെ കേരളത്തിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വര്‍ ദ്ധിച്ചിട്ടുണ്ട്
അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേ രളം സുപ്രീം കോടതിയിയെ സമീപ്പിക്കാനൊരുങ്ങുകയാണ്.സുപ്രീം കോടതിയുടെ അടിയന്തര ഇടപെട ല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെ രിയാറില്‍ നിന്നും തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരി യാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഷട്ടറുകള്‍ ഉയ ര്‍ ത്തുന്നത്. ഇതുമൂലം പെരിയാറിന്റെ തീരത്തെ പല വീടുകളിലും വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടു ണ്ട്.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ ടിയെടുക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്. ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. അതേസ മയം,അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ.ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്ന തിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം.
ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആരെ യോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കി വിട്ടു. പെരിയാര്‍ തീരത്തെ ജനങ്ങള്‍ അങ്ങേയറ്റം ദയനീയ അവസ്ഥയിലാണ്. സ്ഥിതി ഗുരുതരമായിട്ടും ഇതേക്കുറിച്ച് പ്രതികരിക്കാ ന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.