ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് അക്രമം നടന്നത്
ഭോപ്പാല്‍: മധ്യപ്രദേശില്‍ പരീക്ഷ നടക്കുന്നതിനിടെ,ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും നൂറുകണക്കിന് നാട്ടു കാരും സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞു.ക്രിസ്ത്യന്‍ മിഷനറി സ്‌കൂളി ല്‍ വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പന്ത്രണ്ടാം ക്ലാസി ലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് അക്രമം നടന്നത്.
വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. എട്ടു വിദ്യാര്‍ത്ഥികളെ അഡ്മിനിസ്‌ട്രേഷന്‍ മതംമാറ്റിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാര ണം നടന്നിരുന്നു.ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.കെട്ടിടത്തിന് പുറത്ത് വന്‍ ജനക്കൂട്ടം സ്‌കൂള്‍ മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും ആക്രമണം നടത്തുന്നതും സെ ല്‍ഫോണ്‍ ദൃശ്യങ്ങളില്‍ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും തലനാരിഴയ്ക്കാണ് ആക്രമണ ത്തില്‍ നിന്നും രക്ഷപ്പെട്ടത്.
മതപരിവര്‍ത്തനം നടത്തി എന്ന ആരോപണം സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി നിഷേധിച്ചു.സ്‌കൂള്‍ ആക്രമിക്കുമെന്ന് ഒരു ദിവസം മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരു തല്‍ എന്ന നിലയില്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്ത നത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബജ്രംഗ്ദള്‍ പ്രാദേശിക നേതാവ് നീലേഷ് അഗര്‍വാള്‍ പറ
Hindutva goons on the rampage today at St Joseph's school in Ganjbasoda, Vidisha in Madhya Pradesh. pic.twitter.com/N88Rm4zhPT
— Anand Kochukudy (@TheKochukudy) December 6, 2021
ഞ്ഞു.സ്‌കൂളില്‍ മതപരിവര്‍ത്തനം നടന്നതായി കണ്ടെത്തിയാല്‍ കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നും ഇയാള്‍ പറഞ്ഞു.
"Sending children to convent schools has long been a badge of pride for the middle class in the Hindi belt, but these same institutions are now being targeted by vigilantes" https://t.co/H7cvAsCg4C pic.twitter.com/atQE8o4mzW
— Anand Kochukudy (@TheKochukudy) December 6, 2021