മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവ്. ചപ്പാ ത്ത്,നല്ലതമ്പി കോളനി, വണ്ടിപെരിയര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ വെള്ളം കയറിയത്
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവ്. ചപ്പാ ത്ത്,നല്ലതമ്പി കോളനി, വണ്ടിപെരിയ ര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ വെള്ളം കയറിയത്.ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
10 മണിയോടെ മൂന്ന് ഷട്ടറുകള്‍ അടച്ചു. പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീര ത്ത് കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടു. ജലനി രപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഉച്ചക്ക് പെയ്ത കനത്ത മഴയെ തുടര്‍ ന്നാണ് അണക്കെട്ടിലേ ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്.രാത്രി എട്ട് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയാണ്.ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ രാവിലെ ആറ് മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി പറഞ്ഞു.
പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറി യിപ്പ് നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണ കൂടം എല്ലാ മുന്‍കരുതലുകളും സ്വീ കരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.മുല്ലപ്പെരിയാറില്‍ സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാ ണ് പുറത്തേക്ക് വിടുന്നത്.9 ഷട്ടറു കള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. സീസണില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്.
രാത്രി 8.30 മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ അധികമായി ഉയര്‍ത്തി 12654. 09 ക്യുസെക്‌സ് ജലം പുറത്തുവിടുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരി ന്റെ അറിയിപ്പ്. ഈ സാഹചര്യ ത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം നിര്‍ ദേശിച്ചു.വൃഷ്ടി പ്രദേശത്ത് ഉച്ചയ്ക്കു ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതാണ് കൂടുതല്‍ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ കാരണമായത്.












