രാജ്യത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. മുംബൈയിലാണ് കോവി ഡ് 19ന്റെ വകഭേദം സ്ഥിരിരീകരിച്ചത്.ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
മുംബൈ:രാജ്യത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. മുംബൈയിലാണ് കോവിഡ് 19ന്റെ വകഭേദം സ്ഥിരിരീകരിച്ചത്.ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് രോ ഗം സ്ഥിരീകരിച്ചത്.ആദ്യമായാണ് മുംബൈയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ വൈറസ് സ്ഥിരീ കരിച്ചവരുടെ എണ്ണം നാലായി.
ഇന്ന് ഗുജറാത്തിലെ ജാംനഗറില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.സിംബാബ്വെയില്‍ നിന്ന് അടു ത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ച തെന്ന് ഗുജറാത്ത് ആരോഗ്യവ കുപ്പ് അധികൃതര്‍ അറിയിച്ചു.
നേരത്തെ കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു.വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കര്‍ണാടകയില്‍ കോവഡിന്റെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ഡോക്ടര്‍ക്കു രോഗം ബാധിച്ചത് എവിടെ നിന്നെന്നു കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ് അധികൃ തര്‍.വിദേശത്തു പോവുകയോ വിദേശ യാത്ര നടത്തിവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാത്തയാളാണ് ഡോക്ടര്‍. എന്നി ട്ടും എങ്ങനെ പുതിയ വകഭേദം പിടി പെട്ടു എന്നതാണ് ആരോഗ്യ വകുപ്പിനെ ആശയക്കുഴപ്പത്തിലാ ക്കു ന്നത്.