പെരിയ ഇരട്ട കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ ഒരു നുണ പ്രചാരണം കൂടി പൊളിഞ്ഞെ ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കു പ്രസിദ്ധ തീവ്രവാദ സംഘടനക ളെ പോലെ ക്രൂരമായി കൊ ല നടത്തുന്ന സംഘടനയാണ് സിപിഎമെന്നും സതീശന്‍ ആ രോപിച്ചു
തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ ഒരു നുണ പ്രചാരണം കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കു പ്രസിദ്ധ തീവ്രവാദ സംഘടനകളെ പോ ലെ ക്രൂരമായി കൊല നടത്തുന്ന സംഘടനയാണ് സിപിഎമെന്നും സതീശന്‍ ആരോപിച്ചു. കൊലപാത കം നടത്തിയാല്‍ സംരക്ഷ ണം നല്‍കുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്.സംസ്ഥാന സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് മുടുക്കിയത് പാര്‍ട്ടി നേതാക്കള്‍ പ്രതിയാ കും എന്ന ഭയം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ കൊല ആസൂത്രണം ചെയ്തതിലൂടെ കൊലപാതകത്തിലെ പാര്‍ട്ടിയു ടെ പങ്ക് വ്യക്തമാണ്. എത്ര കോടി രൂപയാണ് കേസിന് വേണ്ടി ഖജനാവില്‍ നിന്ന് ചെലവാക്കിയത്.പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കൊലപാതകം നടത്തിയാല്‍ സംരക്ഷിക്കപ്പെടുമെന്ന സന്ദേശമാണ് സിപിഎം നല്‍കു ന്നത്.കണ്ണൂരില്‍ നിന്നാണ് കൊലപാതകത്തിന്റെ ആസൂത്രണമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞത് കൃത്യമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പെരിയ കേസില്‍ മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കു ഞ്ഞിരാമനെ പ്രതിചേര്‍ത്ത പശ്ചാത്തലത്തിലാണ് സിപി എമ്മിനെതി രെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികള്‍ക്ക് സഹായം ചെയ്തെന്ന സിബി ഐയുടെ കണ്ടെത്തലിന്മേലാണ് കെ വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തിത്തത്. കേസില്‍ 20-ാം പ്രതിയാ ണ് കെ വി കുഞ്ഞിരാമന്‍. ഇതുവരെ ആകെ പത്ത് പേരെ പ്രതിചേര്‍ത്തതായും അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും സിബിഐ കോടതിയെ അറിയിച്ചു. ഇന്നലെ അറസ്റ്റിലായ അഞ്ചുപേരുള്‍പ്പ ടെയു ള്ള 14 പ്രതികളെ എറണാകുളം സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.