ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് നാലു ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു
തൊടുപുഴ:ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് നാ ലു ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താ മസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് ന്ല്‍കി.
രണ്ട്,മൂന്ന്,നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് നിലവില്‍ തുറന്നിരിക്കുന്നത്. സെക്കന്റില്‍ 1210 ഘ നയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.ഇന്ന് രാവിലെ എട്ടിന് സ്പില്‍വേയിലെ ഒരു ഷ ട്ടര്‍ തുറന്നിരുന്നു. ഇതിന് പുറമേയാണ് നാലു ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. 30 സെന്റിമീറ്റര്‍ വീത മാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ആകെ 2000 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്ര ഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട, കോ ട്ടയം,ആലപ്പുഴ,ഇടുക്കി,എറണാകുളം ജില്ല കളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.മറ്റന്നാള്‍ ആറ് ജില്ലകളിലും വെള്ളിയും ശനിയും 9 ജില്ലകളിലും മഴ മുന്ന റിയിപ്പുണ്ട്. ഈ മാസം 25 മുതല്‍ 27 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും.