പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയുമടങ്ങുന്ന ബാഗ് കാണാതായി. തിരുവന ന്തപുരം സെക്യൂരിറ്റി കണ്‍ട്രോളിലെ ഗണ്‍മാന്‍ കെ രാജേഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത്
ആലപ്പുഴ: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയുമടങ്ങുന്ന ബാഗ് കാണാതായി.തിരുവനന്തപുരം സെക്യൂരിറ്റി കണ്‍ട്രോളിലെ ഗണ്‍മാന്‍ കെ രാജേ ഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടെ പു ലര്‍ച്ചെ 2.50ന് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍തന്നെ കായംകുളം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബാഗില്‍ ട്രെയി ന്‍ വാറന്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയുമുണ്ടായിരുന്നു. ബാഗ് യാ ത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പോലിസ് കരുതുന്നത്.
ശ്രീരാമകൃഷ്ണനെ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ വിട്ട് തിരി കെ തിരുവനന്തപുരത്തിന് മടങ്ങുന്ന വ ഴിയാണ് ഗണ്‍മാന്റെ ബാഗ് നഷ്ടമായത്. എറണാകുളത്തു നിന്ന് ഞായറാഴ്ച രാത്രി 11 മണിക്കാണ് ഇയാള്‍ ഈ കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയത്.