ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം.ജില്ലയില്‍ കനത്ത മഴയെ ത്തുടര്‍ന്ന് പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീര്‍ത്ഥാടന ത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്
പത്തനംതിട്ട:ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം.ജില്ലയില്‍ കനത്ത മഴയെത്തു ടര്‍ന്ന് പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏ ര്‍പ്പെടുത്തിയത്.പമ്പാ നദിയുടെയും കക്കാട്ടാറിന്റേയും ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീ ര്‍ത്ഥാടകരും ജാഗ്രത പാലി ക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്നും കലക്ടര്‍ മുന്നറിയിപ്പില്‍ പറയുന്നു.ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതത് സ്ഥലങ്ങളില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു.
പമ്പാ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്തമഴയാണ് പെയ്യുന്നത്. ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്.ജലനിരപ്പ് 984 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാ ണ് പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.986.33 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി.ആറു മണി ക്കൂറിനുള്ളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആവശ്യ മെങ്കില്‍ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കിക്കളയുമെന്ന് കലക്ടര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ആറു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതി നാല്‍ ആവശ്യമെങ്കില്‍ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കിക്കളയു മെന്ന് കലക്ടര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.