യുവതിയുടെ മരണം ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്നാണ് ബന്ധുക്കളുടെ ആരോപ ണം. മരിക്കുന്ന തിന് മുമ്പ് അതിഥി റെക്കോര്‍ഡ് ചെയ്ത വീഡിയോ മാതാപിതാക്കള്‍ പുറത്തുവിട്ടു
ആലപ്പുഴ: ചെങ്ങന്നൂരില്‍ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ കേസില്‍ വഴിത്തിരിവ്. യുവതിയുടെ മരണം ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്നാണ് ബന്ധു ക്കളുടെ ആരോപണം.മരി ക്കുന്നതിന് മുമ്പ് അതിഥി റെക്കോര്‍ഡ് ചെയ്ത വീഡിയോ മാതാപിതാക്കള്‍ പുറത്തുവിട്ടു.
ഈമാസം ഒമ്പതിനാണ് അഞ്ചുമാസം പ്രായമായ മകള്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അതിഥി ജീവനൊടുക്കിയത്.ഹരിപ്പാട് സ്വദേശിയായ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരിയും അമ്മയും സെപ്തംബറില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ അതിഥി ജീവനൊടുക്കിയെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് തെളിവുകള്‍ സഹിതം കുടുംബം ആരോപണം ഉന്നയിക്കുന്നു.
ജീവനൊടുക്കുന്നതിന് മുമ്പ് അതിഥി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയും ആത്മഹത്യാ കുറിപ്പും കുടുംബം പുറത്തുവിട്ടു.പരാതി കുടുംബം ചെങ്ങന്നൂര്‍ പൊലീസിന് കൈമാറിയിട്ടു ണ്ട്. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.