ആലപ്പുഴ നഗരത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.ചാത്തനാട് തൊണ്ടന്‍കുളങ്ങര വാര്‍ ഡ് കിളിയന്‍പറമ്പ് അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍(ലേകണ്ണന്‍-26) എന്നയാളാണ് മരിച്ചത്
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.ചാത്തനാട് തൊണ്ടന്‍ കു ളങ്ങര വാര്‍ഡ് കിളിയന്‍പറമ്പ് അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍(ലേകണ്ണന്‍-26) എന്നയാളാ ണ് മരിച്ചത്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് സംഭവങ്ങളാണ് അരുണ്‍കു മാറി ന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്ുകള്‍.
വ്യാഴാഴ്ച് രാത്രി 8.30ഓടെ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയന്‍പറമ്പിലായിരുന്നു സംഭവം.രാഹുല്‍ എന്ന യുവാവിന്റെ വീടിനു നേരെ അരുണ്‍കുമാറും സംഘവും ആക്രമണം നടത്തി പോകുമ്പോള്‍ അരു ണ്‍കുമാറിന്റെ കയ്യിലിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പൊലിസ് പറയുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനു പിന്നാലയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മരിച്ച കണ്ണന്‍. ഇയാളുടെ ഒപ്പമുണ്ടായിരുന്നവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. നാടന്‍ ബോംബാണ് കയ്യിലിരുന്ന് പൊട്ടിയതെന്നാണ് സംശയം. അരുണ്‍കുമാറിന്റ മകള്‍ അവന്തികയ്ക്ക് മൂന്നു വയസാണ് പ്രായം. ഭാര്യ വിനീത.











