ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ പി എ ദിവാകരന്‍ സ്മരണകള്‍ ഉയര്‍ത്തി ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍’ദിവാകരപ്രഭാ സംഗമം’സംഘടിപ്പിച്ചു.
തിരുവനന്തപുരം: ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ അന്തരിച്ച പി എ ദിവാകരന്റെ സ്മരണകള്‍ ഉയ ര്‍ത്തി ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍’ദിവാകര പ്രഭാ സംഗമം’സംഘടിപ്പിച്ചു. ഓണ്‍ ലൈനായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഇന്‍സൈറ്റ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി വിന്‍ സെന്റ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശശികുമാര്‍ വാസുദേവന്‍,ചലച്ചിത്ര സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റ ഹിമാന്‍,സാംസ്‌കാരിക പ്രവര്‍ത്തക ഡോ.പാര്‍വതി വാരിയര്‍, ഹ്രസ്വ ചിത്ര സംവിധായകരായ കാവില്‍ രാജ്,വെണ്ണൂര്‍ ശശിധരന്‍,ഇമേജ് പ്രസിഡന്റ് മോഹന്‍ദാസ് പഴമ്പാലക്കോട്,കുവൈറ്റ് നോട്ടം ഫിലിം ഫെ സ്റ്റിവല്‍ ഡയറക്ടര്‍ വിനോദ്, ഇന്‍ സൈറ്റ് പ്രസിഡന്റ് കെ ആര്‍ ചെത്തല്ലൂര്‍,മേതില്‍ കോമളന്‍കുട്ടി എന്നി വര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാണിക്കോത് മാധവദേവ് സ്വാഗതവും സി കെ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അനുസ്മരണ സമ്മേളനത്തെ തുടര്‍ന്ന് പി എ ദിവാകരന്‍ സംവിധാനം ചെയ്ത തിരഞ്ഞെടുത്ത ഒന്‍പതു ഹ്രസ്വചിത്രങ്ങളുടെ റെട്രോസ്പെക്റ്റിവും നടന്നു.