തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പി ലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യണ മെന്നാണ് പൊലീസ് നിര്‍ദ്ദേശം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് വിലക്ക്.തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പി ലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യണമെന്നാണ് പൊലീസ് നിര്‍ദ്ദേശം.
വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ ഇറക്കിയതിനു ശേഷം വാ ഹനം തിരികെ നിലയ്ക്കല്‍ കൊണ്ടുവന്ന് പാര്‍ക്ക് ചെയ്യണം. മുന്‍കാലങ്ങളില്‍ വാഹനങ്ങള്‍ പമ്പയിലെ പാ ര്‍ക്കിങ് പൂര്‍ത്തിയാകുമ്പോഴാണ് നിലയ്ക്കലിലേക്ക് തിരിച്ചുവിട്ടിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലെ തീര്‍ത്ഥാടന സീസണുകളില്‍ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
നിലയ്ക്കലിലും പമ്പയിലും ഈ സര്‍വ്വീസുകള്‍ക്കായി കാത്തുനില്‍ക്കേണ്ടി വരുന്നതും സര്‍വ്വീസുകള്‍ ഇട യ്ക്കിടെ മുടങ്ങുന്നതും ഭക്തര്‍ക്ക് സ്ഥിരം തലവേദനയാണ്. പല പ്പോഴും ഇതിന്റെ പേരില്‍ ഭക്തര്‍ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതും പതിവാണ്. ഇത്തരം പ്രശ്നങ്ങള്‍ ഇക്കുറിയും ആവര്‍ത്തി ക്കുമെന്നും തീര്‍ത്ഥാടകരുടെ എ ണ്ണം കുറച്ച സ്ഥിതിക്ക് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സ്വന്തം വാഹനമില്ലാതെ നിലയ്ക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ മാത്രമാണ് നേരത്തെ കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വ്വീസിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ അധികവരു മാനം ലക്ഷ്യമിട്ട് മറ്റ് വാഹനങ്ങള്‍ വിലക്കിയതോടെ ഭക്തര്‍ ചെയിന്‍ സര്‍വ്വീസിനെ നിര്‍ബന്ധിതമായി ആശ്രയിക്കേണ്ട സ്ഥിതിയിലായി.