പൊലീസിന് ഹോട്ടല്‍ അധികൃതര്‍ കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ അധികൃത ര്‍ ഒളിപ്പിച്ചെന്നാണ് പൊ ലീസ് സംശയി ക്കുന്നത്
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോ ര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയി ല്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചില്ല. പൊലീസിന് ഹോട്ടല്‍ അധികൃ തര്‍ കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാ ര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ അധികൃതര്‍ ഒളിപ്പിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേസില്‍ പിടിയിലായ ഡ്രൈവര്‍ അപകട സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് ക ണ്ടെത്തല്‍. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഹോട്ടലില്‍ പൊലിസ് പരിശോധന. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചി രുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അപകടത്തില്‍പ്പെട്ട വാഹനം ഹോട്ടലില്‍ നിന്നും അപ കടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാര്‍ട്ടി നടന്ന ഹാളിലെയും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് ഇവിടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുക യ റുകയായിരുന്നു.കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു. നിലവില്‍ ആ രോഗ്യസ്ഥിതി മോ ശമായതിനാല്‍ ഇയാള്‍ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്.
കാര്‍ ഓടിച്ച ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരു ന്നു വാഹനം ഒടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ഫോര്‍ ട്ട്കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ഇവര്‍ സഞ്ച രിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വൈറ്റില-ഇടപ്പള്ളി റോഡില്‍ ചക്ക രപ്പറമ്പിനു സമീപം അര്‍ധ രാത്രിയോടെ ഉണ്ടായ അപകടത്തി ല്‍ സംഭവ സ്ഥലത്ത് മരിച്ചിരുന്നു. ഇവര്‍ ക്കൊപ്പം കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാ ര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ചികില്‍സയില്‍ ഇരി ക്കെ കഴിഞ്ഞ ദിവസം മരിച്ചു.











