ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്ത് പാകിസ്ഥാന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെ തിരെ കേസ്. ശ്രീധര്‍ രമേശ് ചമ്ര എന്ന 38 കാരനാണ് വെടി വെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്ത് പാകിസ്ഥാന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെ തിരെ കേസ്. ശ്രീധര്‍ രമേശ് ചമ്ര എന്ന 38കാരനാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി.ഇന്നലെ വൈകിട്ടോടെ ഇയാളുടെ മൃതദേഹം ഗുജറാത്ത് തീരത്ത് എത്തിച്ചിരുന്നു. ഇയാളുടെ ശരീരത്ത് നിന്നും മൂന്ന് ബുള്ളറ്റുകള്‍ കണ്ടെത്തിയിരുന്നു.
വെടിവയ്പില്‍ പരിക്കേറ്റ ദിലീപ് നടു സോളങ്കി എന്ന മത്സ്യബന്ധനത്തൊഴിലാളി യുടെ പരാതിയിലാണ് എ ഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏഴ് പേരാണ് ബോട്ടിലു ണ്ടായിരുന്നത്. ഗുജറാത്തിലെ ഓഖയില്‍ ആശുപത്രിയിലാണ് പരിക്കേ്റ്റ മത്സ്യത്തൊഴിലാളി ചികിത്സയിലുള്ളത്.
ശനിയാഴ്ച്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ ദ്വാരകയ്ക്കടുത്ത് ഓഖയില്‍ നിന്നും പുറ പ്പെട്ട ബോട്ടിന് നേരെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ജല്‍ പരി എന്ന ബോട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജകൌ തീരത്തിന് സമീപത്ത് വച്ച് പാക് നാവിക സേന ഇവരെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.