കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെ യുള്ളവരാ ണെന്നും കൊലപാതകം നടത്തിയത് കൊടി സുനി ഉള്‍പ്പെട്ട സംഘം തന്നെയാണെ ന്നും സിബിഐ തുട രന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യ കുറ്റപത്രത്തിലെ കണ്ടെ ത്തലുകള്‍ തന്നെയാണ് ശരി യെന്നും സിബിഐ ആവര്‍ത്തിക്കുന്നു
കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കൊടി സുനിയും സം ഘവുമാണെന്ന് ആവര്‍ത്തിച്ച് സിബിഐ.സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പ ങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാ ണ് സിബിഐ ഫസല്‍ വധത്തിലുള്ള സിപിഎം നേതാക്കളുടെ പങ്ക് വ്യക്ത മാക്കിയത്.
കൊലയ്ക്ക് പിന്നില്‍ താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷി ന്റെ വെളിപ്പെടുത്തല്‍ തള്ളുന്ന സിബിഐ,ഇത് കസ്റ്റഡിയില്‍ വ ച്ച് പറയിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍. സി.പി.ഐ.എം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ്, ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെയുള്ളവരാ ണെന്നും കൊലപാതകം നടത്തിയത് കൊടി സുനി ഉള്‍പ്പെട്ട സം ഘം തന്നെയാണെന്നും സിബിഐ തുട രന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തന്നെയാണ് ശരിയെ ന്നും സിബിഐ ആവര്‍ത്തി ക്കുന്നു.
2006 ഒക്ടോബര്‍ 22 ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വച്ചായിരുന്നു എന്‍ഡിഎഫ് പ്രവര്‍ത്തകനാ യ ഫസല്‍ കൊല്ലപ്പെട്ടത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഐഎമ്മിന്റെ നിയന്ത്രണ ത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍ഡിഎഫി ല്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണു കൊലയ്ക്ക് കാരണമെന്നായിരുന്നു കണ്ടെത്തല്‍.