ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണു കണ്ടെത്തിയത്.സുഹൃത്ത് ഷിജി നെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്
തൃശൂര്‍: ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. കടവിന് സമീപം ഫുട്‌ബോള്‍ കളിച്ചിരുന്ന കുട്ടികള്‍ പന്ത് പുഴയില്‍ വീണതിനെ തുടര്‍ന്ന് പുഴയില്‍ ഇറങ്ങുകയായിരുന്നു.
ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണു കണ്ടെത്തിയത്. 14 വയസായിരുന്നു. സുഹൃത്ത് ഷിജി നെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഷിജിന് 15 വയസായിരുന്നു. സമീപത്തെ തന്നെ വല്യാ കോള നി എന്ന സ്ഥലത്തെ കുട്ടികളാണ് പുഴയില്‍ അകപെട്ടത്. നാല് പേരാണ് കളിച്ചിരുന്നത്. മറ്റ് രണ്ട് കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ദു രന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നായിരുന്നു തിരച്ചില്‍.