ഇന്ധനവില വര്‍ധനയ്ക്കെതിരെ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നടന്‍ ജോജുജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയി ല്‍.വൈറ്റില സ്വദേശി ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്
കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരെ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡില്‍.വൈറ്റില സ്വദേശി ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്.
ജോസഫിന്റെ വലത് കൈയില്‍ കണ്ടെത്തിയ മുറിവ് ജോജുവിന്റെ വാഹനം തകര്‍ത്തപ്പോളു ണ്ടായതെ ന്നാണ് പൊലീസ് നിഗമനം.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോസഫിനെ കസ്റ്റഡിയിലെ ടുത്ത തെന്നാണ് പൊലിസ് വിശദീകരണം. ജോസഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാ ണ്.
അതേസമയം, എറണാകുളം ഇടപ്പള്ളി-വൈറ്റില ബൈപ്പാസിലെ റോഡ് ഉപരോധത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. വി.ജെ പൗലോസ്,കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. അനുമതിയി ല്ലാതെ റോഡ് ഉപരോധിച്ചെ ന്നാണ് എഫ്.ഐ.ആര്‍. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞദിവസം ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നാടകീയ സംഭവങ്ങളാ ണ് അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റ ത്തെ തുടര്‍ന്ന് ജോജുവിന്റെ കാറി ന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു.
സമരത്തിന് അനുമതി നല്‍കിയിരുന്നില്ലായെന്ന് ഇന്നലെ തന്നെ ഡി.സി.പി വ്യക്തമാക്കിയിരുന്നു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസു കളാണ് ഇതുവരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിനിമ താരം ജോജു ജോര്‍ജ് നല്‍കിയ പരാതിയാ ണ് ഒന്നാമത്തേത്. അനു മതിയില്ലാതെ സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഈ കേസി ലാണ് പതിനഞ്ച് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ അമ്പത് പേരുടെ പേരുള്ളത്.












